വളര്ന്നു വരുന്ന പുതിയ ബിസ്സിനെസ്സ് സാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്കു മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി ഒരു വെബ് സൈറ്റ് തുടങ്ങാന്‍ ഗുണ്ട ഫെഡറേഷന്‍ തീരുമാനിച്ചവിവരം മാന്യ മഹാ ജനങ്ങളോട് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
വാണിഭങ്ങള്‍ ഓണ്‍ലൈന്‍ ആയപ്പോഴാണ് ഗുണ്ടകളുടെ സംസ്ഥാന സമ്മേളനത്തില്‍ ഈ പുതിയ രീതി പരീക്ഷിക്കാമെന്നു തീരുമാനിച്ചത്.
എത്രയും വേഗം വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യിക്കാന്‍ വേണ്ടി ഗുണ്ട ഫെഡറേഷന്‍ സെക്രട്ടറി യെ ചുമതലപ്പെടുത്തി. തന്റെ കത്തിയുടെ മൂര്‍ച്ച ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി സെക്രട്ടറി ഒരു ഐ ടി സ്ഥാപനത്തിലേക്ക് കയറിച്ചെന്നു.
സ്വത സിദ്ധമായ പതിവു പിരിവു സംപ്രതായം ആവിഷ്കരിച്ചു കൊണ്ടു കത്തി നീട്ടി ഒരു വെബ് സൈറ്റ് എത്രയും പെട്ടെന്ന് തരാന്‍ ആക്രോശിച്ചു.
പെട്ടെന്ന് പോക്കറ്റില്‍ നിന്നും എടുത്തു തരാന്‍ പറ്റാത്ത ഒരു സംഭവമാണ് ഇതു എന്ന് ഒരു വിധത്തില്‍ പറഞ്ഞു മനസിലാക്കി ഒരു ആഴ്ച്ചക്കകം തെയ്യാരാക്കാം എന്ന ഉറപ്പു കൊടുത്തു. സ്വന്തം ജീവനെ മറ്റൊരു കൊട്ടേഷന്‍ന്റെ രൂപത്തില്‍ കണ്ട ആ സ്ഥാപനത്തിന്റെ പാവം ഉടമ അത് ഫ്രീ ആയി ചെയ്തു തരാം എന്ന് ഉറപ്പ് കൊടുത്തു.
ആ ഗുണ്ടക്കു ഒരു ചെറിയ ദയ തോന്നിയത് കൊണ്ടോ എന്തോ, ആ കമ്പനി ക്ക് വേണ്ടി ഒരു കൊട്ടേഷന്‍ ഫ്രീ ആയി ചെയ്തു തരാം എന്ന് സെക്രട്ടറി വാഗ്ദാനം ചെയ്തു.
ചോര ഒളിപ്പിച്ച കത്തിയുമായി നില്ക്കുന്ന ഒരു പാവം ഗുണ്ടയുടെ ചിത്രമായിരുന്നു ഫ്രന്റ് പേജ്. കത്തിയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചെന്നെത്തുന്നത് താരിഫ് പേജ് ലേക്കാണ്.
കൈ വെട്ടുന്നതിനു - ഒരു കൈ -----ക /-
കാല്‍ വെട്ടുന്നതിനു - ഒരു കാല്‍ -----ക/-
തലവെട്ടുന്നതിനു - ....................................
(മുകളില്‍ പറഞ്ഞിരിക്കുന്ന റേറ്റ് നെഗോഷിഅബില്‍ ആണ് .
രണ്ടു മൂന്നു കൊട്ടേഷന്‍ ഒരുമിച്ചു ഓര്‍ഡര്‍ ചെയ്യുമ്പോള്‍ റേറ്റില്‍ ഇളവ് ഉണ്ടായിരിക്കും.
പഴയ കസ്ടമെര്സിനും ഇളവ് നല്‍കുന്നതാണ്,
അതിനായി പഴയ ഓര്‍ഡര്‍ നമ്പര്‍ നല്‍കേണ്ടതാണ്.)
Thursday, August 27, 2009
Wednesday, August 26, 2009
എന്താണൊരു പ്രതിവിധി?
നമസ്കാരം
മനുഷ്യന്റെ മൃഗീയമായ ചിന്തകളെ തികച്ചും ബാലിശമായ രീതിയില്‍ വിശകലനം ചെയ്യാന്‍ ഒരു എളിയ ശ്രമം.
എല്ലാവര്ക്കും അറിയാവുന്നൊരു യാഥാര്‍ത്ഥ്യം വീണ്ടും അതിന്റെ അസ്തിത്വം വിളിച്ചറിയിച്ചു കൊണ്ടു ഇപ്പോഴും ഉറഞ്ഞു തുള്ളുന്നു. പൈസക്ക് വേണ്ടി മാത്രം എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സമൂഹമായി നമ്മള്‍ അധപതിക്കുന്നതിന്റെ സൂചനകളാണ് നാള്‍ക്കു നാള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.
അതെ ഞാന്‍ പറഞ്ഞു വരുന്നതു മാനുഷിക മൂല്യങ്ങള്‍ക്ക് ....അല്ല മനുഷ്യ ജീവന് പോലും ഒരു വിലയും കല്‍പ്പിക്കാത്ത കിന്കരന്മാരെ പറ്റി തന്നെ...നമ്മള്‍ ഓമനപേരിട്ടു വിളിക്കുന്ന ഗുണ്ടകളെ .
എവിടെ നിന്നാണ് നമുക്കു ഇതിനെതിരായി തുടങ്ങേണ്ടത്? മൂല കാരണങ്ങളെ കണ്ടെത്തി ചികില്സിക്കുകയാണ് ഇതിനുള്ള യഥാര്ത്ഥ പരിഹാരം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മനുഷ്യന് അവന്‍ ജനിച്ചു വളര്‍ന്ന സമൂഹത്തോടുള്ള കടപ്പാട് അതായിരിക്കണം ഓരോ കുട്ടിയും ജനിച്ചു കഴിയുമ്പോള്‍ നമ്മള്‍ അവരെ പഠിപ്പിക്കേണ്ടത്.
അതിന് പ്രഥാനമായും ആദ്യത്തെ വിദ്യലമായ വീട്ടില്‍ നിന്നും തുടങ്ങണം. സ്വന്തം മാതാപിതാക്കള്‍ തങ്ങളെ എങ്ങിനെ സംരക്ഷിക്കുന്നു അല്ലെങ്ങില്‍ തങ്ങള്‍ക്കു എന്തെല്ലാം പകര്ന്നു തരുന്നു എന്ന് ഓരോ കുട്ടിയും ചിന്ദിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഒരു നല്ല ഇന്നലെകളെ അവന് ഓര്‍ക്കാന്‍ കഴിയുമ്പോള്‍ അവിടെയാണ് ആ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിജയം.
എല്ലാ അടിസ്ഥാനമായ അറിവുകളും കിട്ടുമ്പോഴും അതിന് ശേഷം ഇറങ്ങി ചെല്ലുന്ന സമൂഹത്തില്‍ അവനെ വേട്ടയാടുന്ന ഒരു കൂട്ടുകെട്ടുണ്ട് അതില്‍ പെടാതിരിക്കാന്‍ കൌമാര പ്രായത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ഒരാള്‍ കത്തിയെടുക്കുന്നു പിന്നാലെ പിന്തുടര്‍ന്ന് കഴുത്തില്‍ പിടിക്കുന്നു കത്തി കൊണ്ടു ഒരു വര കഴുത്തില്‍ വരയ്ക്കുന്നു. രക്തം കുടു കൂടെ ചാടുന്നു ജീവന് പോകുന്ന വേദനയില്‍ കൈ കാല്‍ ഇട്ടടിക്കുന്നു പിന്നെ അനക്കമില്ലാതെ കിടക്കുന്നു. ഇതു ഒരു കോഴിയെ കൊല്ലുന്നതുമായ് വളരെ സാമ്യം ഉണ്ട്. ഇതേ ലാഗവത്തോടെ തികച്ചും പൈസക്ക് മാത്രമായി ആ കത്തി ഒരു സഹാജീവിക്ക് നേരെ നീളുമ്പോള്‍...ഒരു നിമിഷം അവര്ക്കു തങ്ങളെ സ്ന്ചിക്കുന്നവരുടെ മുഖം മനസ്സില്‍ തെളിയുക ആണെങ്ങില്‍.... ഇതില്‍ നിന്നും മനസിലാകുന്നത് അതിന് പോലും ഉള്ള സ്നേഹം കിട്ടാതവരാന് ഗുണ്ടകലായ് മാറുന്നത് എന്നാണോ?
ഗുണ്ടകള്‍ പോലും അവരുടെ കൂടെ നില്‍ക്കുന്നവരെ രക്ഷിക്കാന്‍ തങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്നത് കൊണ്ടാണല്ലോ ഒരാളെ പിടിച്ചാലും അവര്‍ മറ്റുള്ളവരുടെ പേരു പറയാത്തത്.
ആ കൂട്ട് കെട്ട് നല്കുന്ന പിന്‍ബലവും പിന്നെ മയക്കു മരുന്നുകള്‍ നല്കുന്ന ധൈര്യവും എല്ലാം കൂട് ഒന്നിനെ പറ്റിയും ആലോചിക്കാന്‍ കഴ്യാത്ത ഒരു മാനസിക അവസ്ഥയില്‍ അവര്‍ എത്തിച്ചേരുകയാണ്. പിന്നീട് ഊരി പോകാന്‍ പറ്റാത്ത വിധത്തില്‍ അവര്‍ അതിന്റെ ആഴങ്ങളില്‍ ചെന്നു പതിക്കുന്നു. അല്ലെങ്ങില്‍ പിന്നീടുള്ള നിലനില്‍പ്പിനു വേണ്ടിയുള്ള യുന്ധമാണ് അവരുടെ ഭാക്കി ജീവിതം.
ഒരു ജോലി ഇല്ലാത്തതാണോ മറ്റൊരു കാരണം? അതോ ഇതിനെ അവര്‍ ഒരു ജോലി ആയി കാണുന്നുവോ? ഇവര്‍ വിവാഹം കഴിച്ചുണ്ടാകുന്ന മക്കള്‍ അവരുടെ ഭാവി എന്തായിരിക്കും?
ഇതെല്ലാം നോക്കുമ്പോള്‍ അവരെ ഒരു സന്മാര്‍ഗ ക്ലാസിനു അയച്ചു മൂല്യഭോധം ഉണ്ടാക്കാന്‍ കഴിയുമോ. (ഒരു തമാശ)
ഈ ഗുണ്ടകളെ എല്ലാം വിളിച്ചു പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചു അവര്ക്കു ഭക്ഷണവും വസ്ത്രവും അങ്ങിനെ അവര്ക്കു ആവശ്യമുള്ളത് എല്ലാം സര്‍ക്കാര്‍ ചിലവില്‍ നല്‍കിയാല്‍ പിന്നെ അവര്‍ ചിന്തിക്കുമോ ...എന്തിന് വേണ്ടിയാണ് ഞങ്ങള്‍ മറ്റുള്ളവരെ കൊല്ലുന്നത്. (ഒരു ബാലിശമായ രീതിയില്‍ ഇതിനെ വിലയിരുത്തി നോക്കിയതാണ്).
വെറുതെ തോന്നിയ ചിന്തകളെ തോന്നിയ പോലെ പകര്‍ത്തിയതാണ് ...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം....

Subscribe to:
Posts (Atom)