Thursday, September 3, 2009

ഉദയാസ്തമയങ്ങള്‍

മോനേ എഴുന്നേല്‍ക്ക് നേരം വെളുത്തു,
ഓരോ ദിവസവും സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ചു കൊണ്ടിരുന്ന ഉണര്‍ത്തു പാട്ടു. രാവിലത്തെ സുഖമുള്ള തണുപ്പില്‍ മൂടി പുതച്ചു കിടക്കാന്‍ വീണ്ടും തോന്നുമെങ്ങിലും സ്നേഹം എന്നെ ഓരോ ദിവസവും ഉണരുവാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നത്തേയും പോലെ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ വിജ്ഞാന ഭാണ്ടാരത്തില്‍ ഊളയിട്ടു. പ്രഭാത ഭക്ഷണത്തിന് ശേഷം ഞാന്‍ എന്റ പുസ്തകങ്ങളും ഭക്ഷണ പൊതിയുമായി സ്കൂളിലേക്ക് യാത്ര തിരിച്ചു.

മഴക്കാലത്തിന്റെ ആശ്ലെഷനതാല്‍ നിറ വയറുമായി നാണിച്ചു നില്ക്കുന്ന കുളങ്ങളും മന്ദ മാരുതന്‍ ഏറ്റു ആടി ഉലഞ്ഞു നില്ക്കുന്ന നെല്‍ കതിരുകളും പാതയോരത്ത് നിന്നുയരുന്ന തവളകളുടെ സംഗീതവും എല്ലാം കൂടി സ്കൂളിലേക്കുള്ള യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു.

ആ യാത്രകളിലൂടെ കുറെ വര്‍ഷങ്ങള്‍ ഞാന്‍ പിന്നിട്ടു. "കന്യാകുമാരി ക്ഷിതിയാതിയായ്‌ ഗോകര്നാന്തമായ്‌ തെക്കു വടക്കു നീളെ അന്യോന്യം അംബ ശിവര്‍ നീട്ടി വിട്ട കണ്‍ നോട്ട എടുല്ലൊരു നല്ല ഭുമി..." എന്നീ വരികളിലൂടെ കടന്നു പോയപ്പോള്‍ ഞാനറിഞ്ഞു ഈ വര്‍ഷത്തോടെ എനിക്ക് രാവിലെ ഉള്ള ഈ യാത്രയ്ക്കു വിരാമം ഇടാനുള്ള സമയം ആഗതമായ് എന്ന്.

ഇതു വരെ പറഞ്ഞതില്‍ ഞാന്‍ ഒരു കാര്യം വിട്ടു പോയി, ചിലപ്പോള്‍ എല്ലാവര്ക്കും തോന്നുമായിരിക്കും ഇത്രയും പ്രധാനപ്പെട്ട കാര്യം എന്തുകൊണ്ടാണ് പറയാന്‍ മറന്നതെന്ന്. സ്കൂളിലേക്കുള്ള യാത്രകളുടെ വിരാമത്തില്‍ ശരിക്കും എന്നെ സന്കടപ്പെടുത്തിയ വിഷയം ഇതായിരുന്നുവല്ലോ എന്ന് എനിക്ക് പറയാതിരിക്കാന്‍ നിവൃത്തി ഇല്ല. അല്ലെങ്ങില്‍ ഇതാണ് ആദ്യം പറയേണ്ടിയിരുന്നത്.

അതെ നിങ്ങളെല്ലാം ഊഹിച്ചതുപോലെ എനിക്ക് പ്രിയപ്പെട്ടത് അവളുടെ കൂടെയുള്ള യാത്രകളായിരുന്നു. എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, മഴയുടെ സൌന്ദര്യത്തിനു പുതിയ മാനം തന്ന, തവളകളുടെ ശബ്ദങ്ങളില്‍ സംഗീതം കാണാന്‍ കഴിഞ്ഞ ആ പുതിയ കാഴ്ച്ചയുടെ ലോകം എനിക്ക് സമ്മാനിച്ചത്‌ അവളായിരുന്നു.

അന്ന് പത്താം ക്ലാസ്സിലെ എന്റെ ആദ്യത്തെ ദിവസമായിരുന്നു. പാതയോരത്ത് കെട്ടികിടക്കുന്ന വെള്ളം തട്ടി തെറുപ്പിച്ച് കൊണ്ടു പതിവുപോലെ ഞാന്‍ എന്റെ സ്കൂളിലേക്കുള്ള യാത്ര തുടങ്ങി. ഫുഡ്‌ ബോളിലെ എന്റെ ആരാധ്യ പുരുഷനായ ഫുഡ്‌ ബോള്‍ ഇത്ഹാസം പെലെ ഒരു നിമിഷം എന്നില്‍ സന്നിവേശിച്ചൊ എന്നെനിക്കറിയില്ല, ഞാന്‍ മുന്നില്‍ ഗോള്പോസ്റ്റ്‌ ആണെന്ന് വിചാരിച്ചു ഒരു ഫ്രീ കിക്ക് എടുത്തു. പിന്നെ ഞാന്‍ കാണുന്നത് ദേഹം മുഴുവന്‍ ചെളിയില്‍ കുളിച്ചു ഒരു പെണ്കുട്ടി നിന്നു കരയുന്നതാണ്.

മുന്പ് ഇതു പോലെ നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ പെട്ടെന്ന് ഓര്മ വന്നു. പതിവുപോലെ ഞങ്ങള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഒരു കല്ലില്‍ തട്ടി ചെളി വെള്ളത്തിലേക്ക്‌ അവള്‍ മറിഞ്ഞു വീണു. അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടു നില്ക്കുന്നത് കണ്ടു ആര്‍ത്തു ചിരിച്ച എന്റെ ദേഹത്തേക്ക് അവള്‍ ചെളിവെള്ളം രണ്ടു കൈയും കൊണ്ടു കോരി ഒഴിച്ചു.

ഇന്നു ഇവടെ ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ കരുതി കൂട്ടി (കൈയ്യബദ്ധം ആണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ)ചെളി വെള്ളം തെറിപ്പിച്ചപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞു കൊണ്ടു നില്ക്കുന്നു. ഞാന്‍ അടുത്ത് ചെന്നു സമാധാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. ഒരു നിമിഷം ഞാന്‍ തിരിച്ചരിഞ്ഞു ഇതു അവള്‍ തന്നെ അല്ലെ.

അതെ അഞ്ചു വര്ഷം മുന്പ് അര്‍ദ്ധവാര്‍ഷിക പരീക്ഷ കഴിഞ്ഞപ്പോള്‍ ടി സീ വാങ്ങി പോയ അതെ പെണ്‍കുട്ടി.

കാലം ആ പഴയ അഞ്ചാം ക്ലാസ്സുകാരി പെണ്‍കുട്ടിയില്‍ വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. അവളുടെ വസ്ത്രത്തില്‍ അഴുക്കു പുരണ്ടപ്പോള്‍ അഞ്ചു വര്ഷം മുന്പ് പ്രതികരിച്ച ആ പെണ്‍കുട്ടി ഇപ്പോള്‍ തെല്ലൊരു ജാള്യതയോടെ ആരെങ്ങിലും കാണുന്നുണ്ടോ എന്ന് നോക്കി, പിന്നെ പൊട്ടി കരഞ്ഞു കൊണ്ടു തിരിച്ചു നടന്നു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിന്നുപോയി. പിറ്റേ ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അവള്‍, പഴയ അഞ്ചാം ക്ലാസ്സുകാരി എന്റെ ക്ലാസ്സില്‍ ഇരിക്കുന്നു.

മറ്റാരും കാണാതെ ഒരു പെണ്ണ് എങ്ങിനെയാണ് നമ്മളെ ശ്രദ്ധിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് എന്റെ സ്കൂള്‍ ജീവിതം അവസാനിക്കാന്‍ പോകുന്നു, ഒപ്പം അവളുടെയും. ഈ അവസാന വര്ഷം ആയപ്പോഴേക്കും ഞങ്ങളില്‍ പറഞ്ഞരിയിക്കനകാത്ത ഒരു ബന്ധം വളര്‍ന്നിരുന്നു. പക്ഷെ ശരിക്കും ഞങ്ങള്‍ അറിഞ്ഞത് ഇന്നു മാത്രമാണ്, ഞങ്ങളുടെ സ്കൂള്‍ ജീവിതം തീരാറായി എന്ന ആ യാതാര്‍ത്ഥ്യം അറിഞ്ഞ നിമിഷത്തില്‍... എന്തിനാണ് മനുഷ്യന് പ്രായം കൂടുന്നത് എന്ന് ഞാന്‍ ആരോടെന്നില്ലാതെ ചോദിച്ചു. എന്നും ഇങ്ങനെ സ്കൂളിലേക്കുള്ള യാത്രയും കളി ചിരി കളുമായി ഈ ജീവിതം എന്നും തുടര്‍നിരുന്നെങ്ങില്‍...

ചുവപ്പ് ചായക്കൂട്ടില്‍ ചിത്രം വരച്ചുകൊണ്ട്‌ ഒരാള്‍, പ്രഭാത - പ്രദോഷങ്ങളില്‍ വന്നും പോയും കൊണ്ടിരുന്നു. ജീവിതത്തിനു ഒരു യാന്ത്രികത കൈ വന്നത് പോലെ. പക്ഷെ എന്റെ മനസ്സിന്റെ ലോല ഭാവങ്ങളെ ഉണര്‍ത്ത്തിയിരുന്ന സ്കൂള്‍ ജീവിതം എന്നും എന്റെ മനസ്സില്‍ ഒരു നേര്ത്ത കുളിരായി നിറഞ്ഞു നിന്നിരുന്നു.

തുടര്‍ പഠനത്തിനായി എനിക്ക് പട്ടണത്തിലേക്ക് പോകേണ്ടിയിരുന്നു. കാലങ്ങള്‍ വീണ്ടും കൊട്ടും കുരവയുമായി കടന്നു പോയി. കലാലയ വിദ്യാഭ്യാസം എന്നെ ഒരു പക്വതയുള്ള ഒരു പുരുഷനാക്കി മാറ്റി. എന്റെ മുന്നില്‍ വിജ്ഞാനത്തിന്റെ ഒരു വലിയ കടല്‍ അലയടിക്കുന്നത് ഞാന്‍ അറിഞ്ഞു. പിന്നീട് ഒരു കായിക താരത്തിന്റെ ആവേശത്തോടെ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം ആയിരുന്നു.

ചില ഗവേഷണങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക് ഒരു സയന്സ് വിഷയത്തില്‍ ഡോക്ടറേറ്റ് കിട്ടി. എന്റെ പഠന കാലത്തെ കഴിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ എനിക്ക് ഒരു ഗവേഷണ സ്ഥാപനത്തില്‍ സേവനം അനുഷ്ട്ടിക്കാന്‍ അവസരം കിട്ടി. എന്റെ മനസ്സും ശരീരവും ഞാന്‍ പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ടു ചെയ്ത ചില ഗവേഷണങ്ങള്‍ അതിന്റെ വിജയം കണ്ടെത്തി. എനിക്ക് എന്ത്ന്നില്ലാത്ത സന്തോഷം തന്ന നിമിഷങ്ങളായിരുന്നു അത്.

നിറഞ്ഞു കവിഞ്ഞ ആ ആഹ്ലാദ നിമിഷങ്ങള്‍ക്കൊപ്പം അതിന്റെ തിക്തമായ തലങ്ങളെ ഒരു നിമിഷം എനിക്ക് ഭീതിയോടെ മാത്രമെ കാണുവാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴെല്ലാം പണ്ടു എന്റെ ഒരു അധ്യാപകന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ള ആ സന്ദേശം എന്റെ ഓര്‍മയില്‍ വന്നു...എല്ലാ പ്രവര്‍ത്തികളും നാം നന്മ മാത്രം ലക്ഷ്യമാക്കി ചെയ്യുമ്പോഴും പലപ്പോഴും അതിന് ചില വിപരീത ഫലങ്ങളും ഉണ്ടാകാറുണ്ട്.

എല്ലാ തിരക്കുകളും കുറച്ചു നാളേക്ക് മാറ്റി വെച്ച് ഒരു യാത്ര പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യുമ്പോഴുള്ള സുഖം ഞാന്‍ ശരിക്കും അനുഭവിച്ചു. മലകളെ തഴുകി നില്ക്കുന്ന മഞ്ഞു കൊണ്ടുള്ള പുക മറ കാണുമ്പോള്‍ അവ നാണം മറക്കാന്‍ വെമ്പുന്നത് പോലെ തോന്നി. മഞ്ഞു കൊണ്ടുള്ള വസ്ത്രം ഉടുത്തു കൊണ്ടുള്ള ആ നില്പ് കണ്ടപ്പോള്‍ ഭൂമി ദേവി മുലക്കച്ച കെട്ടി നില്ക്കുന്നത് പോലെ തോന്നിച്ചു. ഒരു നിമിഷം ഞാന്‍ എന്റെ സ്കൂള്‍ കാല ഘട്ടത്തിലേക്ക് യാത്ര ചെയ്തു. അവള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും. എന്നെ ഓര്‍ക്കുന്നുണ്ടാവുമോ...

ഞാന്‍ എന്റെ കാറില്‍ വീണ്ടും ആ മലയാടിവാരത്തിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി. വളഞ്ഞു പുളഞ്ഞ പാതകള്‍ കാണുമ്പോള്‍ ഒരു ഭീമാകാരനായ സര്‍പ്പം മലകളെ ചുറ്റി പിണഞ്ഞു കിടക്കുകയാണെന്ന് തോന്നും.

കുറെ ചെന്നപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കേട്ടത് പോലെ തോന്നി. തോന്നലാകും എന്ന് കരുതി കാനന ഭംഗി ആസ്വതിച്ചുകൊണ്ട് ഞാന്‍ യാത്ര തുടര്ന്നു . വീണ്ടും കുറെ ചെന്നപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. തൊട്ടു പിന്നാലെ കുറെ ആളുകള്‍ ഉറക്കെ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞു .

ഒരു നിമിഷം ഞാന്‍ മുന്നോട്ടു പോകണമോ അതോ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു വണ്ടി നിറുത്തി. കുറെ ആദിവാസികള്‍ റോഡിനു കുറുകെ വളരെ വേഗത്തില്‍ ഓടി പോകുന്നത് ഞാന്‍ കണ്ടു. പിന്നില്‍ നിന്നും ഒരു വാഹനത്തിന്റെ ശബ്ദം കെട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ആ വാഹനം എന്റെ വാഹനത്തെ കടന്നു റോഡിനു കുറുകെ ഓടുന്നവരിലേക്ക് നിരയോഴിക്കുന്നതാണ് പിന്നീട് കണ്ടത്.

പണ്ടു ഞാന്‍ വാര്‍ത്തകളില്‍ മാത്രം കണ്ടിട്ടും കേട്ടിട്ടുമുള്ള തികച്ചും ദാരുണമായ ദൃശ്യങ്ങള്‍...എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചിരുന്നു പോയി. ആരാണിവര്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മനുഷ്യനായി ജനിച്ചവന് തന്റെ സഹാജീവിക്കെതിരെ ഇത്രയും ക്രൂരതകള്‍ ചെയ്യാന്‍ എങ്ങിനെയാണ് കഴിയുന്നത്‌.

ഒരു സ്ത്രീ വേച്ചു വേച്ചു എന്റെ വണ്ടിയുടെ മുന്നിലൂടെ നടന്നു ഒരു കല്ലില്‍ കാല്‍ തട്ടി അഗാതമായ കൊക്കയിലേക്ക് തെന്നി വീണു. എനിക്ക് നിഷ്ക്രിയമായി നോക്കി നില്ക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. ഒരു മിന്നായം പോലെ ഞാന്‍ അവളുടെ മുഖം കണ്ടു...

അത് അവളായിരുന്നോ?...

സ്നേഹം

അറിയാതെ ഒഴുകുമീ കാല പ്രവാഹത്തില്‍
സ്നേഹമാം ചിപ്പികള്‍ തേടി അലയുമീ
പാവമാം ജീവ കണിക മാത്രം
ഞാന്‍ മായയാം മാനുഷ ജന്മം മാത്രം

ഇരുളില്‍ കിടക്കുമ്പോള്‍ ഒരു ഗോള രൂപമായ്‌
ആദ്യമായ്‌ സ്നേഹത്തെ ഞാനറിഞ്ഞു
പകരമായി നല്‍കുവാന്‍ എന്കയ്യില്‍ എന്തുള്ളു
വേദനിപ്പിക്കുമൊരു പടിയിറക്കം

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം ആദ്യമായി
നുകരുമാ മാധുര്യ നിമിഷങ്ങളില്‍
മാധുര്യം ഊറുമാ സ്നേഹത്തെ ഞാന്‍
ഒരു രുചിഭേതമായ് തിരിച്ചറിഞ്ഞു

പിച്ചവെക്കുന്നൊരു പിഞ്ചു ബാല്യത്തില്‍
മനസ്സിനോടൊപ്പം തുടങ്ങുന്ന യാത്രയില്‍
അടിതെറ്റി വീഴുന്ന അത്യാഹിതങ്ങളില്‍
ഒരു കൈതാങ്ങലായ് ഞാനറിഞ്ഞു

നാക്കിനെ തഴുകിയ ആദ്യാക്ഷരങ്ങളായി
മണ്ണിലെ വിരല്‍ സ്പര്‍ശം അക്ഷര ദീപമായി
ഒഴുകിവരും അറിവിന്റെ ഉത്ഭവ സ്ഥാനമായി
അക്ഷര സ്നേഹമായ് ഞാനറിഞ്ഞു

അവര്‍ണനീയമാം ചെതോവികാരമെ
സ്നേഹമേ അഖിലാണ്ട ചൈതന്യ സത്യമേ
സ്നേഹത്തോടെ എഴുതുന്നു പഥികന്‍ ആകുമീ ഞാനും
സ്നേഹമാണഖിലസാരമൂഴിയില്‍

ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍ (ചിത്രങ്ങള്‍)

No. Name Portrait Entered office Left office Birth Death Political party/alliance Election year
1 Jawaharlal Nehru 15 Aug 1947c 27 May 1964 1 14 Nov 1889 27 May 1964 Indian National Congress 1951
1957
1962
2 Gulzarilal Nanda 27 May 1964 9 Jun 1964 * 4 Jul 1898 15 Jan 1998 Indian National Congress
3 Lal Bahadur Shastri 9 Jun 1964 11 Jan 1966 1 2 Oct 1904 11 Jan 1966 Indian National Congress
4 Gulzarilal Nanda 11 Jan 1966 24 Jan 1966 * 4 Jul 1898 15 Jan 1998 Indian National Congress
5 Indira Gandhi 24 Jan 1966 2 c 24 Mar 1977 19 Nov 1917 31 Oct 1984 Indian National Congress 1967
1971
6 Morarji Desai 24 Mar 1977 28 Jul 1979 4 29 Feb 1896 10 Apr 1995 Janata Party 1977
7 Ch. Charan Singh 28 Jul 1979 14 Jan 1980 3 23 Dec 1902 29 May 1987 Janata Party
8 Indira Gandhi 14 Jan 1980 2 31 Oct 1984 1 19 Nov 1917 31 Oct 1984 Indian National Congress 1980
9 Rajiv Gandhi 31 Oct 1984 c 2 Dec 1989 20 Aug 1944 21 May 1991 Indian National Congress (Indira) 1984
10 Vishwanath Pratap Singh 2 Dec 1989 10 Nov 1990 3 25 Jun 1931 27 Nov 2008 Janata Dal
National Front
1989
11 Chandra Shekhar 10 Nov 1990 21 Jun 1991 1 Jul 1927 8 Jul 2007 Samajwadi Janata Party
National Front

12 P. V. Narasimha Rao 21 Jun 1991 c 16 May 1996 28 Jun 1921 23 Dec 2004 Indian National Congress 1991
13 Atal Bihari Vajpayee 16 May 1996 1 Jun 1996 3 25 Dec 1924 Alive Bharatiya Janata Party 1996
14 H. D. Deve Gowda 1 Jun 1996 21 Apr 1997 3 18 May 1933 Alive Janata Dal
United Front

15 Inder Kumar Gujral 21 Apr 1997 19 Mar 1998 4 Dec 1919 Alive Janata Dal
United Front

16 Atal Bihari Vajpayee 19 Mar 1998 c 22 May 2004 25 Dec 1924 Alive Bharatiya Janata Party
National Democratic Alliance
1998
1999
17 Manmohan Singh 22 May 2004c Incumbent 26 Sep 1932 Alive Indian National Congress
United Progressive Alliance
2004
2009

Thursday, August 27, 2009

ഗുണ്ട.കോം

വളര്ന്നു വരുന്ന പുതിയ ബിസ്സിനെസ്സ് സാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്കു മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി ഒരു വെബ് സൈറ്റ് തുടങ്ങാന്‍ ഗുണ്ട ഫെഡറേഷന്‍ തീരുമാനിച്ചവിവരം മാന്യ മഹാ ജനങ്ങളോട് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

വാണിഭങ്ങള്‍ ഓണ്‍ലൈന്‍ ആയപ്പോഴാണ് ഗുണ്ടകളുടെ സംസ്ഥാന സമ്മേളനത്തില്‍ ഈ പുതിയ രീതി പരീക്ഷിക്കാമെന്നു തീരുമാനിച്ചത്.

എത്രയും വേഗം വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യിക്കാന്‍ വേണ്ടി ഗുണ്ട ഫെഡറേഷന്‍ സെക്രട്ടറി യെ ചുമതലപ്പെടുത്തി. തന്റെ കത്തിയുടെ മൂര്‍ച്ച ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി സെക്രട്ടറി ഒരു ഐ ടി സ്ഥാപനത്തിലേക്ക് കയറിച്ചെന്നു.

സ്വത സിദ്ധമായ പതിവു പിരിവു സംപ്രതായം ആവിഷ്കരിച്ചു കൊണ്ടു കത്തി നീട്ടി ഒരു വെബ് സൈറ്റ് എത്രയും പെട്ടെന്ന് തരാന്‍ ആക്രോശിച്ചു.

പെട്ടെന്ന് പോക്കറ്റില്‍ നിന്നും എടുത്തു തരാന്‍ പറ്റാത്ത ഒരു സംഭവമാണ് ഇതു എന്ന് ഒരു വിധത്തില്‍ പറഞ്ഞു മനസിലാക്കി ഒരു ആഴ്ച്ചക്കകം തെയ്യാരാക്കാം എന്ന ഉറപ്പു കൊടുത്തു. സ്വന്തം ജീവനെ മറ്റൊരു കൊട്ടേഷന്‍ന്റെ രൂപത്തില്‍ കണ്ട ആ സ്ഥാപനത്തിന്റെ പാവം ഉടമ അത് ഫ്രീ ആയി ചെയ്തു തരാം എന്ന് ഉറപ്പ് കൊടുത്തു.

ആ ഗുണ്ടക്കു ഒരു ചെറിയ ദയ തോന്നിയത് കൊണ്ടോ എന്തോ, ആ കമ്പനി ക്ക് വേണ്ടി ഒരു കൊട്ടേഷന്‍ ഫ്രീ ആയി ചെയ്തു തരാം എന്ന് സെക്രട്ടറി വാഗ്ദാനം ചെയ്തു.

ചോര ഒളിപ്പിച്ച കത്തിയുമായി നില്ക്കുന്ന ഒരു പാവം ഗുണ്ടയുടെ ചിത്രമായിരുന്നു ഫ്രന്റ്‌ പേജ്. കത്തിയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചെന്നെത്തുന്നത് താരിഫ്‌ പേജ് ലേക്കാണ്.

കൈ വെട്ടുന്നതിനു - ഒരു കൈ -----ക /-
കാല്‍ വെട്ടുന്നതിനു - ഒരു കാല്‍ -----ക/-
തലവെട്ടുന്നതിനു - ....................................

(മുകളില്‍ പറഞ്ഞിരിക്കുന്ന റേറ്റ് നെഗോഷിഅബില്‍ ആണ് .
രണ്ടു മൂന്നു കൊട്ടേഷന്‍ ഒരുമിച്ചു ഓര്‍ഡര്‍ ചെയ്യുമ്പോള്‍ റേറ്റില്‍ ഇളവ് ഉണ്ടായിരിക്കും.
പഴയ കസ്ടമെര്സിനും ഇളവ് നല്‍കുന്നതാണ്,
അതിനായി പഴയ ഓര്‍ഡര്‍ നമ്പര്‍ നല്‍കേണ്ടതാണ്.)

Wednesday, August 26, 2009

എന്താണൊരു പ്രതിവിധി?

നമസ്കാരം

മനുഷ്യന്റെ മൃഗീയമായ ചിന്തകളെ തികച്ചും ബാലിശമായ രീതിയില്‍ വിശകലനം ചെയ്യാന്‍ ഒരു എളിയ ശ്രമം.

എല്ലാവര്ക്കും അറിയാവുന്നൊരു യാഥാര്‍ത്ഥ്യം വീണ്ടും അതിന്റെ അസ്തിത്വം വിളിച്ചറിയിച്ചു കൊണ്ടു ഇപ്പോഴും ഉറഞ്ഞു തുള്ളുന്നു. പൈസക്ക്‌ വേണ്ടി മാത്രം എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സമൂഹമായി നമ്മള്‍ അധപതിക്കുന്നതിന്റെ സൂചനകളാണ് നാള്‍ക്കു നാള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

അതെ ഞാന്‍ പറഞ്ഞു വരുന്നതു മാനുഷിക മൂല്യങ്ങള്‍ക്ക് ....അല്ല മനുഷ്യ ജീവന് പോലും ഒരു വിലയും കല്‍പ്പിക്കാത്ത കിന്കരന്മാരെ പറ്റി തന്നെ...നമ്മള്‍ ഓമനപേരിട്ടു വിളിക്കുന്ന ഗുണ്ടകളെ .

എവിടെ നിന്നാണ് നമുക്കു ഇതിനെതിരായി തുടങ്ങേണ്ടത്? മൂല കാരണങ്ങളെ കണ്ടെത്തി ചികില്സിക്കുകയാണ് ഇതിനുള്ള യഥാര്ത്ഥ പരിഹാരം എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മനുഷ്യന് അവന്‍ ജനിച്ചു വളര്‍ന്ന സമൂഹത്തോടുള്ള കടപ്പാട്‌ അതായിരിക്കണം ഓരോ കുട്ടിയും ജനിച്ചു കഴിയുമ്പോള്‍ നമ്മള്‍ അവരെ പഠിപ്പിക്കേണ്ടത്.

അതിന് പ്രഥാനമായും ആദ്യത്തെ വിദ്യലമായ വീട്ടില്‍ നിന്നും തുടങ്ങണം. സ്വന്തം മാതാപിതാക്കള്‍ തങ്ങളെ എങ്ങിനെ സംരക്ഷിക്കുന്നു അല്ലെങ്ങില്‍ തങ്ങള്‍ക്കു എന്തെല്ലാം പകര്ന്നു തരുന്നു എന്ന് ഓരോ കുട്ടിയും ചിന്ദിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഒരു നല്ല ഇന്നലെകളെ അവന് ഓര്‍ക്കാന്‍ കഴിയുമ്പോള്‍ അവിടെയാണ് ആ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിജയം.

എല്ലാ അടിസ്ഥാനമായ അറിവുകളും കിട്ടുമ്പോഴും അതിന് ശേഷം ഇറങ്ങി ചെല്ലുന്ന സമൂഹത്തില്‍ അവനെ വേട്ടയാടുന്ന ഒരു കൂട്ടുകെട്ടുണ്ട് അതില്‍ പെടാതിരിക്കാന്‍ കൌമാര പ്രായത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

ഒരാള്‍ കത്തിയെടുക്കുന്നു പിന്നാലെ പിന്തുടര്‍ന്ന് കഴുത്തില്‍ പിടിക്കുന്നു കത്തി കൊണ്ടു ഒരു വര കഴുത്തില്‍ വരയ്ക്കുന്നു. രക്തം കുടു കൂടെ ചാടുന്നു ജീവന് പോകുന്ന വേദനയില്‍ കൈ കാല്‍ ഇട്ടടിക്കുന്നു പിന്നെ അനക്കമില്ലാതെ കിടക്കുന്നു. ഇതു ഒരു കോഴിയെ കൊല്ലുന്നതുമായ് വളരെ സാമ്യം ഉണ്ട്. ഇതേ ലാഗവത്തോടെ തികച്ചും പൈസക്ക്‌ മാത്രമായി ആ കത്തി ഒരു സഹാജീവിക്ക് നേരെ നീളുമ്പോള്‍...ഒരു നിമിഷം അവര്ക്കു തങ്ങളെ സ്ന്ചിക്കുന്നവരുടെ മുഖം മനസ്സില്‍ തെളിയുക ആണെങ്ങില്‍.... ഇതില്‍ നിന്നും മനസിലാകുന്നത് അതിന് പോലും ഉള്ള സ്നേഹം കിട്ടാതവരാന് ഗുണ്ടകലായ് മാറുന്നത് എന്നാണോ?

ഗുണ്ടകള്‍ പോലും അവരുടെ കൂടെ നില്‍ക്കുന്നവരെ രക്ഷിക്കാന്‍ തങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്നത് കൊണ്ടാണല്ലോ ഒരാളെ പിടിച്ചാലും അവര്‍ മറ്റുള്ളവരുടെ പേരു പറയാത്തത്.

ആ കൂട്ട് കെട്ട് നല്കുന്ന പിന്‍ബലവും പിന്നെ മയക്കു മരുന്നുകള്‍ നല്കുന്ന ധൈര്യവും എല്ലാം കൂട് ഒന്നിനെ പറ്റിയും ആലോചിക്കാന്‍ കഴ്യാത്ത ഒരു മാനസിക അവസ്ഥയില്‍ അവര്‍ എത്തിച്ചേരുകയാണ്. പിന്നീട് ഊരി പോകാന്‍ പറ്റാത്ത വിധത്തില്‍ അവര്‍ അതിന്റെ ആഴങ്ങളില്‍ ചെന്നു പതിക്കുന്നു. അല്ലെങ്ങില്‍ പിന്നീടുള്ള നിലനില്‍പ്പിനു വേണ്ടിയുള്ള യുന്ധമാണ് അവരുടെ ഭാക്കി ജീവിതം.

ഒരു ജോലി ഇല്ലാത്തതാണോ മറ്റൊരു കാരണം? അതോ ഇതിനെ അവര്‍ ഒരു ജോലി ആയി കാണുന്നുവോ? ഇവര്‍ വിവാഹം കഴിച്ചുണ്ടാകുന്ന മക്കള്‍ അവരുടെ ഭാവി എന്തായിരിക്കും?

ഇതെല്ലാം നോക്കുമ്പോള്‍ അവരെ ഒരു സന്മാര്‍ഗ ക്ലാസിനു അയച്ചു മൂല്യഭോധം ഉണ്ടാക്കാന്‍ കഴിയുമോ. (ഒരു തമാശ)

ഈ ഗുണ്ടകളെ എല്ലാം വിളിച്ചു പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചു അവര്ക്കു ഭക്ഷണവും വസ്ത്രവും അങ്ങിനെ അവര്ക്കു ആവശ്യമുള്ളത് എല്ലാം സര്‍ക്കാര്‍ ചിലവില്‍ നല്‍കിയാല്‍ പിന്നെ അവര്‍ ചിന്തിക്കുമോ ...എന്തിന് വേണ്ടിയാണ് ഞങ്ങള്‍ മറ്റുള്ളവരെ കൊല്ലുന്നത്‌. (ഒരു ബാലിശമായ രീതിയില്‍ ഇതിനെ വിലയിരുത്തി നോക്കിയതാണ്).

വെറുതെ തോന്നിയ ചിന്തകളെ തോന്നിയ പോലെ പകര്‍ത്തിയതാണ് ...

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം....

Thursday, July 23, 2009

സ്നേഹം

അറിയാതെ ഒഴുകുമീ കാല പ്രവാഹത്തില്‍
സ്നേഹമാം ചിപ്പികള്‍ തേടി അലയുമീ
പാവമാം ജീവ കണിക മാത്രം
ഞാന്‍ മായയാം മാനുഷ ജന്മം മാത്രം

ഇരുളില്‍ കിടക്കുമ്പോള്‍ ഒരു ഗോള രൂപമായ്‌
ആദ്യമായ്‌ സ്നേഹത്തെ ഞാനറിഞ്ഞു
പകരമായി നല്‍കുവാന്‍ എന്കയ്യില്‍ എന്തുള്ളു
വേദനിപ്പിക്കുമൊരു പടിയിറക്കം

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം ആദ്യമായി
നുകരുമാ മാധുര്യ നിമിഷങ്ങളില്‍
മാധുര്യം ഊറുമാ സ്നേഹത്തെ ഞാന്‍
ഒരു രുചിഭേതമായ് തിരിച്ചറിഞ്ഞു

പിച്ചവെക്കുന്നൊരു പിഞ്ചു ബാല്യത്തില്‍
മനസ്സിനോടൊപ്പം തുടങ്ങുന്ന യാത്രയില്‍
അടിതെറ്റി വീഴുന്ന അത്യാഹിതങ്ങളില്‍
ഒരു കൈതാങ്ങലായ് ഞാനറിഞ്ഞു

നാക്കിനെ തഴുകിയ ആദ്യാക്ഷരങ്ങളായി
മണ്ണിലെ വിരല്‍ സ്പര്‍ശം അക്ഷര ദീപമായി
ഒഴുകിവരും അറിവിന്റെ ഉത്ഭവ സ്ഥാനമായി
അക്ഷര സ്നേഹമായ് ഞാനറിഞ്ഞു

അവര്‍ണനീയമാം ചെതോവികാരമെ
സ്നേഹമേ അഖിലാണ്ട ചൈതന്യ സത്യമേ
സ്നേഹത്തോടെ എഴുതുന്നു പഥികന്‍ ആകുമീ ഞാനും
സ്നേഹമാണഖിലസാരമൂഴിയില്‍

Tuesday, July 21, 2009

ഉദയാസ്തമയങ്ങള്‍

മോനേ എഴുന്നേല്‍ക്ക് നേരം വെളുത്തു,
ഓരോ ദിവസവും സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ചു കൊണ്ടിരുന്ന ഉണര്‍ത്തു പാട്ടു. രാവിലത്തെ സുഖമുള്ള തണുപ്പില്‍ മൂടി പുതച്ചു കിടക്കാന്‍ വീണ്ടും തോന്നുമെങ്ങിലും സ്നേഹം എന്നെ ഓരോ ദിവസവും ഉണരുവാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നത്തേയും പോലെ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ വിജ്ഞാന ഭാണ്ടാരത്തില്‍ ഊളയിട്ടു. പ്രഭാത ഭക്ഷണത്തിന് ശേഷം ഞാന്‍ എന്റ പുസ്തകങ്ങളും ഭക്ഷണ പൊതിയുമായി സ്കൂളിലേക്ക് യാത്ര തിരിച്ചു.

മഴക്കാലത്തിന്റെ ആശ്ലെഷനതാല്‍ നിറ വയറുമായി നാണിച്ചു നില്ക്കുന്ന കുളങ്ങളും മന്ദ മാരുതന്‍ ഏറ്റു ആടി ഉലഞ്ഞു നില്ക്കുന്ന നെല്‍ കതിരുകളും പാതയോരത്ത് നിന്നുയരുന്ന തവളകളുടെ സംഗീതവും എല്ലാം കൂടി സ്കൂളിലേക്കുള്ള യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു.

ആ യാത്രകളിലൂടെ കുറെ വര്‍ഷങ്ങള്‍ ഞാന്‍ പിന്നിട്ടു. "കന്യാകുമാരി ക്ഷിതിയാതിയായ്‌ ഗോകര്നാന്തമായ്‌ തെക്കു വടക്കു നീളെ അന്യോന്യം അംബ ശിവര്‍ നീട്ടി വിട്ട കണ്‍ നോട്ട എടുല്ലൊരു നല്ല ഭുമി..." എന്നീ വരികളിലൂടെ കടന്നു പോയപ്പോള്‍ ഞാനറിഞ്ഞു ഈ വര്‍ഷത്തോടെ എനിക്ക് രാവിലെ ഉള്ള ഈ യാത്രയ്ക്കു വിരാമം ഇടാനുള്ള സമയം ആഗതമായ് എന്ന്.

ഇതു വരെ പറഞ്ഞതില്‍ ഞാന്‍ ഒരു കാര്യം വിട്ടു പോയി, ചിലപ്പോള്‍ എല്ലാവര്ക്കും തോന്നുമായിരിക്കും ഇത്രയും പ്രധാനപ്പെട്ട കാര്യം എന്തുകൊണ്ടാണ് പറയാന്‍ മറന്നതെന്ന്. സ്കൂളിലേക്കുള്ള യാത്രകളുടെ വിരാമത്തില്‍ ശരിക്കും എന്നെ സന്കടപ്പെടുത്തിയ വിഷയം ഇതായിരുന്നുവല്ലോ എന്ന് എനിക്ക് പറയാതിരിക്കാന്‍ നിവൃത്തി ഇല്ല. അല്ലെങ്ങില്‍ ഇതാണ് ആദ്യം പറയേണ്ടിയിരുന്നത്.

അതെ നിങ്ങളെല്ലാം ഊഹിച്ചതുപോലെ എനിക്ക് പ്രിയപ്പെട്ടത് അവളുടെ കൂടെയുള്ള യാത്രകളായിരുന്നു. എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, മഴയുടെ സൌന്ദര്യത്തിനു പുതിയ മാനം തന്ന, തവളകളുടെ ശബ്ദങ്ങളില്‍ സംഗീതം കാണാന്‍ കഴിഞ്ഞ ആ പുതിയ കാഴ്ച്ചയുടെ ലോകം എനിക്ക് സമ്മാനിച്ചത്‌ അവളായിരുന്നു.

അന്ന് പത്താം ക്ലാസ്സിലെ എന്റെ ആദ്യത്തെ ദിവസമായിരുന്നു. പാതയോരത്ത് കെട്ടികിടക്കുന്ന വെള്ളം തട്ടി തെറുപ്പിച്ച് കൊണ്ടു പതിവുപോലെ ഞാന്‍ എന്റെ സ്കൂളിലേക്കുള്ള യാത്ര തുടങ്ങി. ഫുഡ്‌ ബോളിലെ എന്റെ ആരാധ്യ പുരുഷനായ ഫുഡ്‌ ബോള്‍ ഇത്ഹാസം പെലെ ഒരു നിമിഷം എന്നില്‍ സന്നിവേശിച്ചൊ എന്നെനിക്കറിയില്ല, ഞാന്‍ മുന്നില്‍ ഗോള്പോസ്റ്റ്‌ ആണെന്ന് വിചാരിച്ചു ഒരു ഫ്രീ കിക്ക് എടുത്തു. പിന്നെ ഞാന്‍ കാണുന്നത് ദേഹം മുഴുവന്‍ ചെളിയില്‍ കുളിച്ചു ഒരു പെണ്കുട്ടി നിന്നു കരയുന്നതാണ്.

മുന്പ് ഇതു പോലെ നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ പെട്ടെന്ന് ഓര്മ വന്നു. പതിവുപോലെ ഞങ്ങള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഒരു കല്ലില്‍ തട്ടി ചെളി വെള്ളത്തിലേക്ക്‌ അവള്‍ മറിഞ്ഞു വീണു. അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടു നില്ക്കുന്നത് കണ്ടു ആര്‍ത്തു ചിരിച്ച എന്റെ ദേഹത്തേക്ക് അവള്‍ ചെളിവെള്ളം രണ്ടു കൈയും കൊണ്ടു കോരി ഒഴിച്ചു.

ഇന്നു ഇവടെ ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ കരുതി കൂട്ടി (കൈയ്യബദ്ധം ആണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ)ചെളി വെള്ളം തെറിപ്പിച്ചപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞു കൊണ്ടു നില്ക്കുന്നു. ഞാന്‍ അടുത്ത് ചെന്നു സമാധാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. ഒരു നിമിഷം ഞാന്‍ തിരിച്ചരിഞ്ഞു ഇതു അവള്‍ തന്നെ അല്ലെ.

അതെ അഞ്ചു വര്ഷം മുന്പ് അര്‍ദ്ധവാര്‍ഷിക പരീക്ഷ കഴിഞ്ഞപ്പോള്‍ ടി സീ വാങ്ങി പോയ അതെ പെണ്‍കുട്ടി.

കാലം ആ പഴയ അഞ്ചാം ക്ലാസ്സുകാരി പെണ്‍കുട്ടിയില്‍ വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. അവളുടെ വസ്ത്രത്തില്‍ അഴുക്കു പുരണ്ടപ്പോള്‍ അഞ്ചു വര്ഷം മുന്പ് പ്രതികരിച്ച ആ പെണ്‍കുട്ടി ഇപ്പോള്‍ തെല്ലൊരു ജാള്യതയോടെ ആരെങ്ങിലും കാണുന്നുണ്ടോ എന്ന് നോക്കി, പിന്നെ പൊട്ടി കരഞ്ഞു കൊണ്ടു തിരിച്ചു നടന്നു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിന്നുപോയി. പിറ്റേ ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അവള്‍, പഴയ അഞ്ചാം ക്ലാസ്സുകാരി എന്റെ ക്ലാസ്സില്‍ ഇരിക്കുന്നു.

മറ്റാരും കാണാതെ ഒരു പെണ്ണ് എങ്ങിനെയാണ് നമ്മളെ ശ്രദ്ധിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് എന്റെ സ്കൂള്‍ ജീവിതം അവസാനിക്കാന്‍ പോകുന്നു, ഒപ്പം അവളുടെയും. ഈ അവസാന വര്ഷം ആയപ്പോഴേക്കും ഞങ്ങളില്‍ പറഞ്ഞരിയിക്കനകാത്ത ഒരു ബന്ധം വളര്‍ന്നിരുന്നു. പക്ഷെ ശരിക്കും ഞങ്ങള്‍ അറിഞ്ഞത് ഇന്നു മാത്രമാണ്, ഞങ്ങളുടെ സ്കൂള്‍ ജീവിതം തീരാറായി എന്ന ആ യാതാര്‍ത്ഥ്യം അറിഞ്ഞ നിമിഷത്തില്‍... എന്തിനാണ് മനുഷ്യന് പ്രായം കൂടുന്നത് എന്ന് ഞാന്‍ ആരോടെന്നില്ലാതെ ചോദിച്ചു. എന്നും ഇങ്ങനെ സ്കൂളിലേക്കുള്ള യാത്രയും കളി ചിരി കളുമായി ഈ ജീവിതം എന്നും തുടര്‍നിരുന്നെങ്ങില്‍...

ചുവപ്പ് ചായക്കൂട്ടില്‍ ചിത്രം വരച്ചുകൊണ്ട്‌ ഒരാള്‍, പ്രഭാത - പ്രദോഷങ്ങളില്‍ വന്നും പോയും കൊണ്ടിരുന്നു. ജീവിതത്തിനു ഒരു യാന്ത്രികത കൈ വന്നത് പോലെ. പക്ഷെ എന്റെ മനസ്സിന്റെ ലോല ഭാവങ്ങളെ ഉണര്‍ത്ത്തിയിരുന്ന സ്കൂള്‍ ജീവിതം എന്നും എന്റെ മനസ്സില്‍ ഒരു നേര്ത്ത കുളിരായി നിറഞ്ഞു നിന്നിരുന്നു.

തുടര്‍ പഠനത്തിനായി എനിക്ക് പട്ടണത്തിലേക്ക് പോകേണ്ടിയിരുന്നു. കാലങ്ങള്‍ വീണ്ടും കൊട്ടും കുരവയുമായി കടന്നു പോയി. കലാലയ വിദ്യാഭ്യാസം എന്നെ ഒരു പക്വതയുള്ള ഒരു പുരുഷനാക്കി മാറ്റി. എന്റെ മുന്നില്‍ വിജ്ഞാനത്തിന്റെ ഒരു വലിയ കടല്‍ അലയടിക്കുന്നത് ഞാന്‍ അറിഞ്ഞു. പിന്നീട് ഒരു കായിക താരത്തിന്റെ ആവേശത്തോടെ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം ആയിരുന്നു.

ചില ഗവേഷണങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക് ഒരു സയന്സ് വിഷയത്തില്‍ ഡോക്ടറേറ്റ് കിട്ടി. എന്റെ പഠന കാലത്തെ കഴിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ എനിക്ക് ഒരു ഗവേഷണ സ്ഥാപനത്തില്‍ സേവനം അനുഷ്ട്ടിക്കാന്‍ അവസരം കിട്ടി. എന്റെ മനസ്സും ശരീരവും ഞാന്‍ പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ടു ചെയ്ത ചില ഗവേഷണങ്ങള്‍ അതിന്റെ വിജയം കണ്ടെത്തി. എനിക്ക് എന്ത്ന്നില്ലാത്ത സന്തോഷം തന്ന നിമിഷങ്ങളായിരുന്നു അത്.

നിറഞ്ഞു കവിഞ്ഞ ആ ആഹ്ലാദ നിമിഷങ്ങള്‍ക്കൊപ്പം അതിന്റെ തിക്തമായ തലങ്ങളെ ഒരു നിമിഷം എനിക്ക് ഭീതിയോടെ മാത്രമെ കാണുവാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴെല്ലാം പണ്ടു എന്റെ ഒരു അധ്യാപകന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ള ആ സന്ദേശം എന്റെ ഓര്‍മയില്‍ വന്നു...എല്ലാ പ്രവര്‍ത്തികളും നാം നന്മ മാത്രം ലക്ഷ്യമാക്കി ചെയ്യുമ്പോഴും പലപ്പോഴും അതിന് ചില വിപരീത ഫലങ്ങളും ഉണ്ടാകാറുണ്ട്.

എല്ലാ തിരക്കുകളും കുറച്ചു നാളേക്ക് മാറ്റി വെച്ച് ഒരു യാത്ര പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യുമ്പോഴുള്ള സുഖം ഞാന്‍ ശരിക്കും അനുഭവിച്ചു. മലകളെ തഴുകി നില്ക്കുന്ന മഞ്ഞു കൊണ്ടുള്ള പുക മറ കാണുമ്പോള്‍ അവ നാണം മറക്കാന്‍ വെമ്പുന്നത് പോലെ തോന്നി. മഞ്ഞു കൊണ്ടുള്ള വസ്ത്രം ഉടുത്തു കൊണ്ടുള്ള ആ നില്പ് കണ്ടപ്പോള്‍ ഭൂമി ദേവി മുലക്കച്ച കെട്ടി നില്ക്കുന്നത് പോലെ തോന്നിച്ചു. ഒരു നിമിഷം ഞാന്‍ എന്റെ സ്കൂള്‍ കാല ഘട്ടത്തിലേക്ക് യാത്ര ചെയ്തു. അവള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും. എന്നെ ഓര്‍ക്കുന്നുണ്ടാവുമോ...

ഞാന്‍ എന്റെ കാറില്‍ വീണ്ടും ആ മലയാടിവാരത്തിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി. വളഞ്ഞു പുളഞ്ഞ പാതകള്‍ കാണുമ്പോള്‍ ഒരു ഭീമാകാരനായ സര്‍പ്പം മലകളെ ചുറ്റി പിണഞ്ഞു കിടക്കുകയാണെന്ന് തോന്നും.

കുറെ ചെന്നപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കേട്ടത് പോലെ തോന്നി. തോന്നലാകും എന്ന് കരുതി കാനന ഭംഗി ആസ്വതിച്ചുകൊണ്ട് ഞാന്‍ യാത്ര തുടര്ന്നു . വീണ്ടും കുറെ ചെന്നപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. തൊട്ടു പിന്നാലെ കുറെ ആളുകള്‍ ഉറക്കെ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞു .

ഒരു നിമിഷം ഞാന്‍ മുന്നോട്ടു പോകണമോ അതോ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു വണ്ടി നിറുത്തി. കുറെ ആദിവാസികള്‍ റോഡിനു കുറുകെ വളരെ വേഗത്തില്‍ ഓടി പോകുന്നത് ഞാന്‍ കണ്ടു. പിന്നില്‍ നിന്നും ഒരു വാഹനത്തിന്റെ ശബ്ദം കെട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ആ വാഹനം എന്റെ വാഹനത്തെ കടന്നു റോഡിനു കുറുകെ ഓടുന്നവരിലേക്ക് നിരയോഴിക്കുന്നതാണ് പിന്നീട് കണ്ടത്.

പണ്ടു ഞാന്‍ വാര്‍ത്തകളില്‍ മാത്രം കണ്ടിട്ടും കേട്ടിട്ടുമുള്ള തികച്ചും ദാരുണമായ ദൃശ്യങ്ങള്‍...എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചിരുന്നു പോയി. ആരാണിവര്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മനുഷ്യനായി ജനിച്ചവന് തന്റെ സഹാജീവിക്കെതിരെ ഇത്രയും ക്രൂരതകള്‍ ചെയ്യാന്‍ എങ്ങിനെയാണ് കഴിയുന്നത്‌.

ഒരു സ്ത്രീ വേച്ചു വേച്ചു എന്റെ വണ്ടിയുടെ മുന്നിലൂടെ നടന്നു ഒരു കല്ലില്‍ കാല്‍ തട്ടി അഗാതമായ കൊക്കയിലേക്ക് തെന്നി വീണു. എനിക്ക് നിഷ്ക്രിയമായി നോക്കി നില്ക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. ഒരു മിന്നായം പോലെ ഞാന്‍ അവളുടെ മുഖം കണ്ടു...

അത് അവളായിരുന്നോ?...

Monday, July 20, 2009

ഇന്ത്യന്‍ രാഷ്ട്രപതിമാര്‍ (ചിത്രങ്ങള്‍)

പ്രതിഭ പാട്ടില്‍ (ഇപ്പോഴത്തെ രാഷ്ട്രപതി)

എ. പി. ജെ. അബ്ദുള്‍ കലാം

കോച്ചേരില്‍ രാമന്‍ നാരായണന്‍

ശങ്കര്‍ ദയാല്‍ ശര്‍മ

രാമസ്വാമി വെങ്കടരാമന്‍

ഗ്യാനി സെയില്‍ സിംഗ്

നീലം സഞ്ജീവ റെഡ്ഡി

ബാസപ്പ ദാനപ്പ ജാട്ടി

ഫക്രുദീന്‍ അലി അഹമ്മദ്‌

മുഹമ്മദ്‌ ഹിദായത്തുള്ള

വരഹഗിരി വെങ്കട ഗിരി

സാകിര്‍ ഹുസൈന്‍

സര്‍വെപള്ളി രാധാകൃഷ്ണന്‍

ഡോ. രാജേന്ദ്ര പ്രസാദ്‌

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ (ചിത്രങ്ങള്‍)

മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി (മഹാത്മാ ഗാന്ധി)

മംഗള്‍ പാണ്ടേ

ലാല്‍ ബഹദൂര്‍ ശാസ്ത്രി

സരോജിനി നായിഡു

ഭഗത് സിംഗ്

ചന്ദ്രശേഖര്‍ ആസാദ്‌

ബാല ഗംഗാധര തിലക്

ഡോ. രാജേന്ദ്ര പ്രസാദ്‌

രാജഗോപാലാചാരി

ഗോപാല കൃഷ്ണ ഗോഖലെ

ജവഹര്‍ ലാല്‍ നെഹ്‌റു

ഇന്ദിര ഗാന്ധി

ആനി ബെസന്റ്റ്‌

റാണി ലക്ഷ്മി ബായ്

ഭികാജി കാമ

ലാലാ ലജ്പത് റായി

സുഖ്ദേവ് താപ്പര്‍

മൌലാന അബ്ദുള്‍ കലാം ആസാദ്‌

സുഭാഷ്‌ ചന്ദ്ര ബോസ്

ദാദാ ഭായ് നവറോജി

സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍

ബിപിന്‍ ചന്ദ്ര പാല്‍

സുചേതാ കൃപലാനി

താന്തിയ തോപ്പി

ഖുദിറാം ബോസ്

രബിന്ദ്ര നാഥ ടാഗോര്‍