Thursday, July 23, 2009

സ്നേഹം

അറിയാതെ ഒഴുകുമീ കാല പ്രവാഹത്തില്‍
സ്നേഹമാം ചിപ്പികള്‍ തേടി അലയുമീ
പാവമാം ജീവ കണിക മാത്രം
ഞാന്‍ മായയാം മാനുഷ ജന്മം മാത്രം

ഇരുളില്‍ കിടക്കുമ്പോള്‍ ഒരു ഗോള രൂപമായ്‌
ആദ്യമായ്‌ സ്നേഹത്തെ ഞാനറിഞ്ഞു
പകരമായി നല്‍കുവാന്‍ എന്കയ്യില്‍ എന്തുള്ളു
വേദനിപ്പിക്കുമൊരു പടിയിറക്കം

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം ആദ്യമായി
നുകരുമാ മാധുര്യ നിമിഷങ്ങളില്‍
മാധുര്യം ഊറുമാ സ്നേഹത്തെ ഞാന്‍
ഒരു രുചിഭേതമായ് തിരിച്ചറിഞ്ഞു

പിച്ചവെക്കുന്നൊരു പിഞ്ചു ബാല്യത്തില്‍
മനസ്സിനോടൊപ്പം തുടങ്ങുന്ന യാത്രയില്‍
അടിതെറ്റി വീഴുന്ന അത്യാഹിതങ്ങളില്‍
ഒരു കൈതാങ്ങലായ് ഞാനറിഞ്ഞു

നാക്കിനെ തഴുകിയ ആദ്യാക്ഷരങ്ങളായി
മണ്ണിലെ വിരല്‍ സ്പര്‍ശം അക്ഷര ദീപമായി
ഒഴുകിവരും അറിവിന്റെ ഉത്ഭവ സ്ഥാനമായി
അക്ഷര സ്നേഹമായ് ഞാനറിഞ്ഞു

അവര്‍ണനീയമാം ചെതോവികാരമെ
സ്നേഹമേ അഖിലാണ്ട ചൈതന്യ സത്യമേ
സ്നേഹത്തോടെ എഴുതുന്നു പഥികന്‍ ആകുമീ ഞാനും
സ്നേഹമാണഖിലസാരമൂഴിയില്‍

No comments:

Post a Comment