Tuesday, July 21, 2009
ഉദയാസ്തമയങ്ങള്‍
മോനേ എഴുന്നേല്‍ക്ക് നേരം വെളുത്തു,
ഓരോ ദിവസവും സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ചു കൊണ്ടിരുന്ന ആ ഉണര്‍ത്തു പാട്ടു. രാവിലത്തെ സുഖമുള്ള തണുപ്പില്‍ മൂടി പുതച്ചു കിടക്കാന്‍ വീണ്ടും തോന്നുമെങ്ങിലും ആ സ്നേഹം എന്നെ ഓരോ ദിവസവും ഉണരുവാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നത്തേയും പോലെ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ വിജ്ഞാന ഭാണ്ടാരത്തില്‍ ഊളയിട്ടു. പ്രഭാത ഭക്ഷണത്തിന് ശേഷം ഞാന്‍ എന്റ പുസ്തകങ്ങളും ഭക്ഷണ പൊതിയുമായി സ്കൂളിലേക്ക് യാത്ര തിരിച്ചു.
മഴക്കാലത്തിന്റെ ആശ്ലെഷനതാല്‍ നിറ വയറുമായി നാണിച്ചു നില്ക്കുന്ന കുളങ്ങളും മന്ദ മാരുതന്‍ ഏറ്റു ആടി ഉലഞ്ഞു നില്ക്കുന്ന നെല്‍ കതിരുകളും പാതയോരത്ത് നിന്നുയരുന്ന തവളകളുടെ സംഗീതവും എല്ലാം കൂടി സ്കൂളിലേക്കുള്ള യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു.
ആ യാത്രകളിലൂടെ കുറെ വര്‍ഷങ്ങള്‍ ഞാന്‍ പിന്നിട്ടു. "കന്യാകുമാരി ക്ഷിതിയാതിയായ് ഗോകര്നാന്തമായ് തെക്കു വടക്കു നീളെ അന്യോന്യം അംബ ശിവര്‍ നീട്ടി വിട്ട കണ്‍ നോട്ട എടുല്ലൊരു നല്ല ഭുമി..." എന്നീ വരികളിലൂടെ കടന്നു പോയപ്പോള്‍ ഞാനറിഞ്ഞു ഈ വര്‍ഷത്തോടെ എനിക്ക് രാവിലെ ഉള്ള ഈ യാത്രയ്ക്കു വിരാമം ഇടാനുള്ള സമയം ആഗതമായ് എന്ന്.
ഇതു വരെ പറഞ്ഞതില്‍ ഞാന്‍ ഒരു കാര്യം വിട്ടു പോയി, ചിലപ്പോള്‍ എല്ലാവര്ക്കും തോന്നുമായിരിക്കും ഇത്രയും പ്രധാനപ്പെട്ട കാര്യം എന്തുകൊണ്ടാണ് പറയാന്‍ മറന്നതെന്ന്. സ്കൂളിലേക്കുള്ള യാത്രകളുടെ വിരാമത്തില്‍ ശരിക്കും എന്നെ സന്കടപ്പെടുത്തിയ വിഷയം ഇതായിരുന്നുവല്ലോ എന്ന് എനിക്ക് പറയാതിരിക്കാന്‍ നിവൃത്തി ഇല്ല. അല്ലെങ്ങില്‍ ഇതാണ് ആദ്യം പറയേണ്ടിയിരുന്നത്.
അതെ നിങ്ങളെല്ലാം ഊഹിച്ചതുപോലെ എനിക്ക് പ്രിയപ്പെട്ടത് അവളുടെ കൂടെയുള്ള യാത്രകളായിരുന്നു. എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, മഴയുടെ സൌന്ദര്യത്തിനു പുതിയ മാനം തന്ന, തവളകളുടെ ശബ്ദങ്ങളില്‍ സംഗീതം കാണാന്‍ കഴിഞ്ഞ ആ പുതിയ കാഴ്ച്ചയുടെ ലോകം എനിക്ക് സമ്മാനിച്ചത് അവളായിരുന്നു.
അന്ന് പത്താം ക്ലാസ്സിലെ എന്റെ ആദ്യത്തെ ദിവസമായിരുന്നു. പാതയോരത്ത് കെട്ടികിടക്കുന്ന വെള്ളം തട്ടി തെറുപ്പിച്ച് കൊണ്ടു പതിവുപോലെ ഞാന്‍ എന്റെ സ്കൂളിലേക്കുള്ള യാത്ര തുടങ്ങി. ഫുഡ് ബോളിലെ എന്റെ ആരാധ്യ പുരുഷനായ ഫുഡ് ബോള്‍ ഇത്ഹാസം പെലെ ഒരു നിമിഷം എന്നില്‍ സന്നിവേശിച്ചൊ എന്നെനിക്കറിയില്ല, ഞാന്‍ മുന്നില്‍ ഗോള്പോസ്റ്റ് ആണെന്ന് വിചാരിച്ചു ഒരു ഫ്രീ കിക്ക് എടുത്തു. പിന്നെ ഞാന്‍ കാണുന്നത് ദേഹം മുഴുവന്‍ ചെളിയില്‍ കുളിച്ചു ഒരു പെണ്കുട്ടി നിന്നു കരയുന്നതാണ്.
മുന്പ് ഇതു പോലെ നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ പെട്ടെന്ന് ഓര്മ വന്നു. പതിവുപോലെ ഞങ്ങള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഒരു കല്ലില്‍ തട്ടി ചെളി വെള്ളത്തിലേക്ക് അവള്‍ മറിഞ്ഞു വീണു. അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടു നില്ക്കുന്നത് കണ്ടു ആര്‍ത്തു ചിരിച്ച എന്റെ ദേഹത്തേക്ക് അവള്‍ ചെളിവെള്ളം രണ്ടു കൈയും കൊണ്ടു കോരി ഒഴിച്ചു.
ഇന്നു ഇവടെ ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് കരുതി കൂട്ടി (കൈയ്യബദ്ധം ആണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ)ചെളി വെള്ളം തെറിപ്പിച്ചപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞു കൊണ്ടു നില്ക്കുന്നു. ഞാന്‍ അടുത്ത് ചെന്നു സമാധാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. ഒരു നിമിഷം ഞാന്‍ തിരിച്ചരിഞ്ഞു ഇതു അവള്‍ തന്നെ അല്ലെ.
അതെ അഞ്ചു വര്ഷം മുന്പ് അര്‍ദ്ധവാര്‍ഷിക പരീക്ഷ കഴിഞ്ഞപ്പോള്‍ ടി സീ വാങ്ങി പോയ അതെ പെണ്‍കുട്ടി.
കാലം ആ പഴയ അഞ്ചാം ക്ലാസ്സുകാരി പെണ്‍കുട്ടിയില്‍ വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. അവളുടെ വസ്ത്രത്തില്‍ അഴുക്കു പുരണ്ടപ്പോള്‍ അഞ്ചു വര്ഷം മുന്പ് പ്രതികരിച്ച ആ പെണ്‍കുട്ടി ഇപ്പോള്‍ തെല്ലൊരു ജാള്യതയോടെ ആരെങ്ങിലും കാണുന്നുണ്ടോ എന്ന് നോക്കി, പിന്നെ പൊട്ടി കരഞ്ഞു കൊണ്ടു തിരിച്ചു നടന്നു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിന്നുപോയി. പിറ്റേ ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അവള്‍, പഴയ അഞ്ചാം ക്ലാസ്സുകാരി എന്റെ ക്ലാസ്സില്‍ ഇരിക്കുന്നു.
മറ്റാരും കാണാതെ ഒരു പെണ്ണ് എങ്ങിനെയാണ് നമ്മളെ ശ്രദ്ധിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു.
അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് എന്റെ സ്കൂള്‍ ജീവിതം അവസാനിക്കാന്‍ പോകുന്നു, ഒപ്പം അവളുടെയും. ഈ അവസാന വര്ഷം ആയപ്പോഴേക്കും ഞങ്ങളില്‍ പറഞ്ഞരിയിക്കനകാത്ത ഒരു ബന്ധം വളര്‍ന്നിരുന്നു. പക്ഷെ ശരിക്കും ഞങ്ങള്‍ അറിഞ്ഞത് ഇന്നു മാത്രമാണ്, ഞങ്ങളുടെ സ്കൂള്‍ ജീവിതം തീരാറായി എന്ന ആ യാതാര്‍ത്ഥ്യം അറിഞ്ഞ നിമിഷത്തില്‍... എന്തിനാണ് മനുഷ്യന് പ്രായം കൂടുന്നത് എന്ന് ഞാന്‍ ആരോടെന്നില്ലാതെ ചോദിച്ചു. എന്നും ഇങ്ങനെ സ്കൂളിലേക്കുള്ള യാത്രയും കളി ചിരി കളുമായി ഈ ജീവിതം എന്നും തുടര്‍നിരുന്നെങ്ങില്‍...
ചുവപ്പ് ചായക്കൂട്ടില്‍ ചിത്രം വരച്ചുകൊണ്ട് ഒരാള്‍, പ്രഭാത - പ്രദോഷങ്ങളില്‍ വന്നും പോയും കൊണ്ടിരുന്നു. ജീവിതത്തിനു ഒരു യാന്ത്രികത കൈ വന്നത് പോലെ. പക്ഷെ എന്റെ മനസ്സിന്റെ ലോല ഭാവങ്ങളെ ഉണര്‍ത്ത്തിയിരുന്ന സ്കൂള്‍ ജീവിതം എന്നും എന്റെ മനസ്സില്‍ ഒരു നേര്ത്ത കുളിരായി നിറഞ്ഞു നിന്നിരുന്നു.
തുടര്‍ പഠനത്തിനായി എനിക്ക് പട്ടണത്തിലേക്ക് പോകേണ്ടിയിരുന്നു. കാലങ്ങള്‍ വീണ്ടും കൊട്ടും കുരവയുമായി കടന്നു പോയി. കലാലയ വിദ്യാഭ്യാസം എന്നെ ഒരു പക്വതയുള്ള ഒരു പുരുഷനാക്കി മാറ്റി. എന്റെ മുന്നില്‍ വിജ്ഞാനത്തിന്റെ ഒരു വലിയ കടല്‍ അലയടിക്കുന്നത് ഞാന്‍ അറിഞ്ഞു. പിന്നീട് ഒരു കായിക താരത്തിന്റെ ആവേശത്തോടെ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം ആയിരുന്നു.
ചില ഗവേഷണങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക് ഒരു സയന്സ് വിഷയത്തില്‍ ഡോക്ടറേറ്റ് കിട്ടി. എന്റെ പഠന കാലത്തെ കഴിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ എനിക്ക് ഒരു ഗവേഷണ സ്ഥാപനത്തില്‍ സേവനം അനുഷ്ട്ടിക്കാന്‍ അവസരം കിട്ടി. എന്റെ മനസ്സും ശരീരവും ഞാന്‍ പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ടു ചെയ്ത ചില ഗവേഷണങ്ങള്‍ അതിന്റെ വിജയം കണ്ടെത്തി. എനിക്ക് എന്ത്ന്നില്ലാത്ത സന്തോഷം തന്ന നിമിഷങ്ങളായിരുന്നു അത്.
നിറഞ്ഞു കവിഞ്ഞ ആ ആഹ്ലാദ നിമിഷങ്ങള്‍ക്കൊപ്പം അതിന്റെ തിക്തമായ തലങ്ങളെ ഒരു നിമിഷം എനിക്ക് ഭീതിയോടെ മാത്രമെ കാണുവാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴെല്ലാം പണ്ടു എന്റെ ഒരു അധ്യാപകന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ള ആ സന്ദേശം എന്റെ ഓര്‍മയില്‍ വന്നു...എല്ലാ പ്രവര്‍ത്തികളും നാം നന്മ മാത്രം ലക്ഷ്യമാക്കി ചെയ്യുമ്പോഴും പലപ്പോഴും അതിന് ചില വിപരീത ഫലങ്ങളും ഉണ്ടാകാറുണ്ട്.
എല്ലാ തിരക്കുകളും കുറച്ചു നാളേക്ക് മാറ്റി വെച്ച് ഒരു യാത്ര പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യുമ്പോഴുള്ള സുഖം ഞാന്‍ ശരിക്കും അനുഭവിച്ചു. മലകളെ തഴുകി നില്ക്കുന്ന മഞ്ഞു കൊണ്ടുള്ള പുക മറ കാണുമ്പോള്‍ അവ നാണം മറക്കാന്‍ വെമ്പുന്നത് പോലെ തോന്നി. മഞ്ഞു കൊണ്ടുള്ള വസ്ത്രം ഉടുത്തു കൊണ്ടുള്ള ആ നില്പ് കണ്ടപ്പോള്‍ ഭൂമി ദേവി മുലക്കച്ച കെട്ടി നില്ക്കുന്നത് പോലെ തോന്നിച്ചു. ഒരു നിമിഷം ഞാന്‍ എന്റെ സ്കൂള്‍ കാല ഘട്ടത്തിലേക്ക് യാത്ര ചെയ്തു. അവള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും. എന്നെ ഓര്‍ക്കുന്നുണ്ടാവുമോ...
ഞാന്‍ എന്റെ കാറില്‍ വീണ്ടും ആ മലയാടിവാരത്തിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി. വളഞ്ഞു പുളഞ്ഞ പാതകള്‍ കാണുമ്പോള്‍ ഒരു ഭീമാകാരനായ സര്‍പ്പം മലകളെ ചുറ്റി പിണഞ്ഞു കിടക്കുകയാണെന്ന് തോന്നും.
കുറെ ചെന്നപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കേട്ടത് പോലെ തോന്നി. തോന്നലാകും എന്ന് കരുതി കാനന ഭംഗി ആസ്വതിച്ചുകൊണ്ട് ഞാന്‍ യാത്ര തുടര്ന്നു . വീണ്ടും കുറെ ചെന്നപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. തൊട്ടു പിന്നാലെ കുറെ ആളുകള്‍ ഉറക്കെ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞു .
ഒരു നിമിഷം ഞാന്‍ മുന്നോട്ടു പോകണമോ അതോ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു വണ്ടി നിറുത്തി. കുറെ ആദിവാസികള്‍ റോഡിനു കുറുകെ വളരെ വേഗത്തില്‍ ഓടി പോകുന്നത് ഞാന്‍ കണ്ടു. പിന്നില്‍ നിന്നും ഒരു വാഹനത്തിന്റെ ശബ്ദം കെട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ആ വാഹനം എന്റെ വാഹനത്തെ കടന്നു റോഡിനു കുറുകെ ഓടുന്നവരിലേക്ക് നിരയോഴിക്കുന്നതാണ് പിന്നീട് കണ്ടത്.
പണ്ടു ഞാന്‍ വാര്‍ത്തകളില്‍ മാത്രം കണ്ടിട്ടും കേട്ടിട്ടുമുള്ള തികച്ചും ദാരുണമായ ദൃശ്യങ്ങള്‍...എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചിരുന്നു പോയി. ആരാണിവര്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മനുഷ്യനായി ജനിച്ചവന് തന്റെ സഹാജീവിക്കെതിരെ ഇത്രയും ക്രൂരതകള്‍ ചെയ്യാന്‍ എങ്ങിനെയാണ് കഴിയുന്നത്.
ഒരു സ്ത്രീ വേച്ചു വേച്ചു എന്റെ വണ്ടിയുടെ മുന്നിലൂടെ നടന്നു ഒരു കല്ലില്‍ കാല്‍ തട്ടി അഗാതമായ കൊക്കയിലേക്ക് തെന്നി വീണു. എനിക്ക് നിഷ്ക്രിയമായി നോക്കി നില്ക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. ഒരു മിന്നായം പോലെ ഞാന്‍ അവളുടെ മുഖം കണ്ടു...
അത് അവളായിരുന്നോ?...
Subscribe to:
Post Comments (Atom)
No comments:
Post a Comment